തുരുത്തി അപകടം: ദമ്പതികളുടെ സംസ്‌കാരം ഇന്ന്

ചങ്ങനാശ്ശേരി: എം.സി റോഡില്‍ തുരുത്തിയില്‍ കാര്‍ നിയന്ത്രണംവിട്ട് സ്‌കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ച ദമ്പതികളുടെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. കുറിച്ചി പുത്തന്‍പാലം വഞ്ഞിപ്പുഴയില്‍ സൈജു (43), ഭാര്യ വിബി (39) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തുരുത്തി യൂദാപുരം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ രാവിലെ ഒമ്പതിന് വിബി ജോലി ചെയ്തിരുന്ന മന്ദിരം ഗേള്‍സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 9.30ന് മന്ദിരംകവലക്ക്​ സമീപമുള്ള വഞ്ഞിപ്പുഴ വീട്ടില്‍ എത്തിക്കും. വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം മൂന്നു മണിയോടെ മാമ്പുഴക്കരിയിലെ സെമിത്തേരിയിലേക്കും മൃതദേഹങ്ങള്‍ കൊണ്ടുപോകും. വൈകീട്ട് നാലിന് മാമ്പുഴക്കരി സെന്‍റ്​ ജോര്‍ജ് ക്‌നാനായ പള്ളി സെമിത്തേരിയില്‍ ഇരുവരുടെയും സംസ്‌കാരം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.