ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

തലയോലപ്പറമ്പ്: കടുത്തുരുത്തി ജീവന്‍മിത്ര ചാരിറ്റബിള്‍ ട്രസ്റ്റ് പാലാംകടവ് ശാഖയുടെ നേതൃത്വത്തില്‍ തൊടുപുഴ ധന്വന്തരി വൈദ്യശാല തലയോലപ്പറമ്പ്, എസ്.എന്‍.എ വൈദ്യശാല തലയോലപ്പറമ്പ് എന്നിവയുടെ സഹകരണത്തോടെ മുതിര്‍ന്ന പൗരന്മാര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമായി സൗജന്യ നടത്തി. മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ വി.ടി. പ്രതാപന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ ഗീത ദിനേശന്‍ അധ്യക്ഷതവഹിച്ചു. ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ റഷീദ് മാളൂസ്, വൈസ് ചെയര്‍മാന്‍ പി.വി. കൃഷ്ണകുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സൻ ബിന്ദു സുനില്‍, സി.ഡി.എസ് മെംബര്‍ അമ്പിളി പറയന്തറ, സൈക്കോളജിസ്റ്റ് ഡോ. സജിത് ധന്വന്തരി, വൈദ്യശാലയിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം: ktl Medical Camp മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ വി.ടി. പ്രതാപന്‍ ഉദ്ഘാടനം ചെയ്യുന്നു ............. ജൈവ പച്ചക്കറി കൃഷിയുമായി വായനശാല പ്രവര്‍ത്തകര്‍ വൈക്കം: ചെമ്പ് കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി പ്രവര്‍ത്തകര്‍, കാട്ടിക്കുന്ന് ഗവ.എല്‍.പി സ്‌കൂള്‍ കുട്ടികള്‍ക്കായി ജൈവ പച്ചക്കറികൃഷി തുടങ്ങി. സ്‌കൂള്‍ വളപ്പില്‍ ചീര, പയര്‍, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പപ്പായ, ചേന, ചേമ്പ് എന്നിവയാണ് കൃഷിചെയ്യുന്നത്. ലൈബ്രറി സെക്രട്ടറി ടി.എം. രാമചന്ദ്രന്‍, മെംബര്‍മാരായ സി.പി. മനോഹരന്‍, പ്രഭാകരന്‍ മീനാക്ഷി ഭവനം, വായനാക്കൂട്ടം കണ്‍വീനര്‍ യോഗാചാര്യന്‍ ടി.വി. ചന്ദ്രന്‍, മണിയപ്പന്‍, കോമളവല്ലി, പ്രസിഡന്‍റ്​ ടി.കെ. പീതാംബരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിടം ഒരുക്കി വിത്ത് നട്ടത്. ചിത്രം: ktl Krishi ചെമ്പ് കാട്ടിക്കുന്ന് ഗവ. എല്‍.പി സ്‌കൂള്‍ കുട്ടികള്‍ക്ക് വിഷരഹിത പച്ചക്കറിക്കായി കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി പ്രവര്‍ത്തകര്‍ സ്‌കൂള്‍ വളപ്പില്‍ വിത്ത് നടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.