മനുഷ്യാവകാശ കമീഷൻ ഇടപെട്ടു: അരീക്കര ബസ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗയോഗ്യമാക്കി

കോട്ടയം: വെളിയന്നൂർ അരീക്കര ജങ്​ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കേടുപാടുകൾ തീർത്ത് ഉപയോഗയോഗ്യമാക്കിയതായി വെളിയന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. അരീക്കര ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ് കമീഷൻ ഇടപെട്ടത്. കോൺക്രീറ്റ് മേൽത്തട്ട് കേടുവന്നത് സിമന്‍റ്​ മിശ്രിതം ഉപയോഗിച്ച് അടച്ച് മേൽത്തട്ട് സുരക്ഷിതമാക്കിയിട്ടുണ്ട് റിപ്പോർട്ടിൽ പറയുന്നു. ഇരിപ്പിടം, തറ, ഭിത്തി എന്നിവ ടൈൽപാകി സംരക്ഷിച്ചിട്ടുണ്ട്. കൂടാതെ കോൺക്രീറ്റ് മേൽത്തട്ടും വെയിറ്റിങ്​ ഷെഡും പെയിന്‍റ്​ ചെയ്ത് വൃത്തിയാക്കിയിട്ടുണ്ട്. വെയിറ്റിങ്​ ഷെഡിന്‍റെ ഉൾഭാഗവും പരിസരവും വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ..................... വനിതദിനാചരണം കോട്ടയം: കേരള വനിത കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിത ദിനാചരണം ചൊവ്വാഴ്ച രാവിലെ 10.30ന് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ്​ പെണ്ണമ്മ ജോസഫ് അധ്യക്ഷതവഹിക്കും. തോമസ് ചാഴിക്കാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ................ അക്ഷരമുത്തശ്ശി കുട്ടിയമ്മ കോന്തിയെ ആദരിക്കും കോട്ടയം: അന്താരാഷ്ട്ര വനിത ദിനാചരണത്തോട്​ അനുബന്ധിച്ച് ജില്ല വനിത-ശിശുവികസന വകുപ്പും മഹിള ശക്തികേന്ദ്രയും സംയുക്തമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ ജില്ലയിലെ മുതിര്‍ന്ന സാക്ഷരത പഠിതാവായ അക്ഷരമുത്തശ്ശി കുട്ടിയമ്മ കോന്തിയെ ആദരിക്കും. തിരുനക്കര ചില്‍ഡ്രൻസ്​ ലൈബ്രറി ഹാളില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിര്‍മല ജിമ്മി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.