മൂന്നാർ: സി.പി.എമ്മിൽനിന്ന് ഒരുവർഷത്തേക്ക് തന്നെ സസ്പെൻഡ് ചെയ്തതിനെതിരെ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് നൽകിയ അപ്പീലിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. തന്നെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്. പാർട്ടി നിയോഗിച്ച രണ്ടംഗ കമീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ നടപടി എടുത്തത്. അതിൽ തനിക്ക് അപ്പീൽ നൽകാനുള്ള അവകാശമുണ്ട്. അതാണ് ചെയ്തത്. എന്നാൽ, അപ്പീലിൽ പറഞ്ഞിരിക്കുന്നത് പുറത്ത് പറയാൻ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി ഏൽപിച്ച ചുമതല പൂർണമായും നിറവേറ്റി. ജാതിയുടെയോ മതത്തിന്റെയോ ആളായി ഒരിക്കലും പ്രവർത്തിച്ചിട്ടുമില്ല. ബ്രാഞ്ച്, ലോക്കൽ, ഏരിയ കമ്മിറ്റി സമ്മേളനങ്ങളിൽ ഒന്നും തനിക്കെതിരെ പാർട്ടി അംഗങ്ങൾ വിമർശനം ഉന്നയിച്ചിട്ടില്ല. ചില നേതാക്കളാണ് ബോധപൂർവം വിമർശനവും അധിക്ഷേപവും ഉയർത്തിയത്. എന്നാൽ, വീണ്ടും ഇതൊന്നും ഉയർത്തിക്കൊണ്ട് വരാൻ ആഗ്രഹിക്കുന്നില്ല. 40 വർഷം പ്രവർത്തിച്ച പാർട്ടിയിൽ തുടർന്നും പ്രവർത്തിക്കണമെന്ന ആഗ്രഹംകൊണ്ടും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ബോധ്യവും കൊണ്ടാണ് അപ്പീൽ നൽകിയത്. തനിക്ക് നീതി ലഭിച്ചാൽ പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം വർധിക്കുമെന്ന് കരുതുന്നതായും എസ്. രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.