പാലാ: സർവിസ് പെന്‍ഷനേഴ്‌സ് അസോ. പാലാ നിയോജകമണ്ഡലം കമ്മിറ്റി പാലാ ട്രഷറിയുടെ മുന്നില്‍ ധര്‍ണ നടത്തി. ക്ഷാമബത്ത കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, മെഡിസപ്പ് കുറ്റമറ്റരീതിയില്‍ ഉടന്‍ നടപ്പിലാക്കുക, ഒ.പി ചികിത്സ ഉറപ്പുവരുത്തുക, യൂനിവേഴ്‌സിറ്റി ജീവനക്കാരുടെ പെന്‍ഷന്‍ ഗ്രാന്‍റ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ജില്ല വൈസ് പ്രസിഡന്‍റ് ജോസഫ് അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് പി.എ. മത്തായി അധ്യക്ഷതവഹിച്ചു. ടി.വി. ജയ്‌മോഹന്‍, സണ്ണി മൈക്കിള്‍, എ.ജെ. ദേവ്യ, തോമസ് സെബാസ്റ്റിന്‍, ഭാഗ്യാമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.