ഏറ്റുമാനൂര്‍: നീണ്ടൂര്‍ റോഡില്‍ പൊതുമരാമത്ത് വകുപ്പ്, എക്സൈസ് ഓഫിസുകള്‍ സ്ഥിതിചെയ്യുന്ന കോമ്പൗണ്ടില്‍ അഗ്നിബാധ. ഓട്ടോറിക്ഷ തൊഴിലാളികളുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും സമയബന്ധിതമായ ഇടപെടല്‍മൂലം ഒഴിവായത് വന്‍ ദുരന്തം. ഞായറാഴ്ച ഉച്ചക്ക് 12ഓടെയാണ് പൊതുമരാമത്ത് വകുപ്പ് ഓഫിസിന് പിന്നിലെ ചവറില്‍നിന്ന് തീ പടരുന്നത് ശ്രദ്ധയില്‍പെട്ടത്. നിമിഷനേരംകൊണ്ട് തീ ആളിപ്പടരുകയായിരുന്നു. എക്സൈസ് വകുപ്പ് വിവിധ കേസുകളില്‍ തൊണ്ടിയായി പിടിച്ചെടുത്തതുള്‍പ്പെടെ അമ്പതിലധികം വാഹനങ്ങള്‍ ഇതിനടുത്ത് കിടപ്പുണ്ടായിരുന്നു. തീ പടരുന്നതുകണ്ടത് നീണ്ടൂര്‍ റോഡിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ്. ഇവരോടൊപ്പം എക്സൈസ് ഓഫിസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ചും മറ്റും തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.