പൊൻകുന്നം: നൂറിലേറെ ബാലകഥകൾ, അവയെല്ലാം സമാഹരിച്ച് 15ലേറെ പുസ്തകങ്ങൾ. ഇങ്ങനെ കുട്ടികൾക്കായി കഥാലോകം തീർത്ത ജോസ് പുല്ലുവേലി ഇനി ഓർമ. ശനിയാഴ്ച രാത്രിയാണ് ഇദ്ദേഹം നിര്യാതനായത്. ബാലസാഹിത്യരംഗത്ത് പ്രവർത്തിക്കുമ്പോഴും പ്രാദേശിക ചരിത്രരചനയും പുല്ലുവേലിയുടെ പ്രിയപ്പെട്ട മേഖലയായിരുന്നു. ഇതിനായി മലയോരം എന്നൊരു മാസിക ജോസ് പുല്ലുവേലി ഏറെക്കാലം നടത്തിയിരുന്നു. പൊൻകുന്നം ഉൾപ്പെടെ ജില്ലയുടെ കിഴക്കൻമേഖലയുടെ ചരിത്രവും പ്രശസ്തവ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളും സമാഹരിച്ച് മലയോരത്തിലൂടെ വായനക്കാരിലെത്തിച്ചു. ഇദ്ദേഹത്തിന്‍റെ 15ലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറെയും കുട്ടികൾക്ക് പ്രിയപ്പെട്ട പുസ്തകങ്ങൾ. കുഞ്ഞിമാളുവിന്‍റെ കുസൃതികൾ, കറുത്ത കുറുക്കനും വെളുത്ത കുറുക്കിയും, സഞ്ചിയപ്പൂപ്പൻ, ഒടികാലന്‍റെ സർക്കീട്ട് എന്നിവയാണ് പ്രധാന ബാലസാഹിത്യ പുസ്തകങ്ങൾ. നാട്ടുപച്ച എന്ന നാട്ടുകാഴ്ചകളുടെ ഓർമപ്പുസ്തകത്തിന് എഡിറ്റേഴ്‌സ് ആൻഡ് റൈറ്റേഴ്‌സ് അസോസിയേഷന്‍റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നവീക ബുക്‌സ് എന്ന പബ്ലിഷിങ് സ്ഥാപനവും നടത്തിയിരുന്നു. നിരവധി റേഡിയോ നാടകങ്ങളും എഴുതിയിട്ടുണ്ട്. KTL VZR 3 Jose Pulluveli ചിത്രവിവരണം ജോസ് പുല്ലുവേലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.