വാഴൂർ: മണിമല വെള്ളാവൂർ മേജർ കുടിവെള്ള പദ്ധതി നടത്തിപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വാഴൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കംകുറിച്ചു. 1996ൽ തുടക്കംകുറിച്ച പദ്ധതി കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും കോടികൾ ചെലവഴിച്ചതല്ലാതെ തുള്ളി വെള്ളം കിട്ടിയിട്ടില്ല. കഴിഞ്ഞവർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിൽ നാടുനീളെ വിതരണ പൈപ്പുകൾ സ്ഥാപിച്ചതല്ലാതെ പൊട്ടിപ്പൊളിഞ്ഞ സംഭരണ ടാങ്ക് നന്നാക്കാനോ പ്രധാന പൈപ്പ് ലൈനുകൾ സ്ഥാപിക്കാനോ കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസ് മണ്ഡലം നേതൃത്വം പറഞ്ഞു. ഇപ്പോഴത്തെ നിലയിൽ ഇനിയും പത്തുവർഷം കഴിഞ്ഞാലും പദ്ധതി കമീഷൻ ചെയ്യാൻ കഴിയില്ല. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ടാപ്പുകളും പി.വി.സി പൈപ്പുകളുമാണ് ജല വിതരണ ലൈനുകൾക്കായി ഉപയോഗിച്ചിരിക്കുന്നത്. ടാപ്പുകൾ മിക്കവയും വെയിലേറ്റ് ഉപയോഗശൂന്യമായി. പ്രതിഷേധ സമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അഡ്വ. എസ്.എം. സേതുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എസ്. അഭിലാഷ്, ബ്ലോക്ക് കമ്മിറ്റി അംഗം അനൂബ് പണിക്കർ, വാർഡ് പ്രസിഡന്‍റ് ലോജി കുന്നപ്പള്ളിൽ, വികാസ് ഗോപി, അരുൺ മണ്ണുങ്കൽ, ചാക്കോ തോമസ് തുടങ്ങിയവർ സംസാരിച്ചു. KTL VZR 7 Congress Strike ചിത്രവിവരണം മണിമല വെള്ളാവൂർ മേജർ കുടിവെള്ള പദ്ധതി നടത്തിപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വാഴൂർ മണ്ഡലം കമ്മിറ്റി നടത്തിയ സമരം മണ്ഡലം പ്രസിഡന്‍റ് അഡ്വ.എസ്.എം. സേതുരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.