മാർ സ്ലീവ മെഡിസിറ്റിയിൽ സൗജന്യ ഉദരരോഗ ക്യാമ്പ്​

പാലാ: മാർ സ്ലീവ മെഡിസിറ്റിയിലെ ഗ്യാസ്ട്രോഎന്‍ററോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ സൗജന്യ ഉദരരോഗ പരിശോധന ക്യാമ്പ്​ നടത്തുന്നു. ബുധനാഴ്ച ഉച്ചക്ക്​ രണ്ടുമുതൽ വൈകീട്ട്​ 4.30 വരെയാണ്​ ക്യാമ്പ്​. ദഹനസംബന്ധ പ്രശ്നങ്ങൾ, മലബന്ധം, കരൾ രോഗങ്ങൾ, പാൻക്രിയാസ്​ രോഗങ്ങൾ എന്നിവക്ക്​ പരിശോധനയും തുടർചികിത്സയും ഇതിന്‍റെ ഭാഗമായി ലഭിക്കും. ഗ്യാസ്ട്രോഎന്‍ററോളജി വിഭാഗം ഡോക്ടർമാരായ പ്രിജിത്​ എബ്രഹാം, ഫിലിപ്​ ഡാനിയേൽ, പ്രജോബ്​ ഗീവർഗീസ്​ എന്നിവർ നേതൃത്വം നൽകും. മെഡിക്കൽ ക്യാമ്പിനുള്ള മുൻകൂർ ബുക്കിങ്ങിന്​ 8281699263 നമ്പറിൽ ബന്ധപ്പെടാമെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.