ബൈക്ക് മോഷണക്കേസിൽ യുവാവ് അറസ്റ്റില്‍

ചങ്ങനാശ്ശേരി: തൃക്കൊടിത്താനത്ത് വീടിന്‍റെ പോര്‍ച്ചില്‍ സൂക്ഷിച്ച ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചെങ്ങന്നൂര്‍ കല്ലിശ്ശേരി കരിക്കാലുക്കുഴിയില്‍ സുധീര്‍ (21) ആണ് ആറസ്റ്റിലായത്. തൃക്കൊടിത്താനം മുക്കാട്ടുപടിയിലുള്ള ശ്രീരാജിന്‍റെ വീട്ടില്‍നിന്നാണ് ബൈക്ക് മോഷണംപോയത്. കേസുമായി ബന്ധപ്പെട്ട് സുധീറിന്‍റെ സുഹൃത്തുക്കളും കല്ലിശ്ശേരി സ്വദേശികളുമായ ജിതിന്‍, സന്ദീപ് എന്നിവരെക്കൂടി പിടികൂടാനുള്ളതായി പൊലീസ് പറഞ്ഞു. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാറിന്‍റെ നിര്‍ദേശപ്രകാരം തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ്, എ.എസ്.ഐ സാന്‍ജോ, സി.പി.ഒമാരായ സന്തോഷ്, രതീഷ്, സെല്‍വരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.