വാർഷികാഘോഷവും യാത്രയയപ്പും

ഈരാറ്റുപേട്ട : മണിയൻകുന്ന് സെന്‍റ്​ ജോസഫ് യു.പി​ സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോർജ് തെരുവിൽ അധ്യക്ഷതവഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്‍റ്​ ഗീത നോബിൾ, ജില്ല പഞ്ചായത്ത് മെംബർ പി.ആർ. അനുപമ, വാർഡ് മെംബർ ഉഷാകുമാരി, മദർ സുപ്പീരിയർ സിസ്റ്റർ ആൻസി ലിറ്റ്, പി.ടി.എ പ്രസിഡന്‍റ്​ ജോയി ഫിലിപ് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപിക സിസ്റ്റർ നിർമലക്ക് യാത്രയയപ്പ് നൽകി. പ്രധാനാധ്യാപിക സിസ്റ്റർ സൗമ്യ സ്വാഗതവും അധ്യാപിക ഡോ. സ്മിത ജോൺ നന്ദിയും പറഞ്ഞു. ഫോട്ടോ------- മണിയൻകുന്ന് സെന്‍റ്​ ജോസഫ് യു.പി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.