സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റ് പാസിങ്​ ഔട്ട് പരേഡ്

ഈരാറ്റുപേട്ട: മുസ്​ലിം ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ എസ്.പി.സി 2019-2021 ബാച്ചിന്‍റെ പാസിങ്​ ഔട്ട് പരേഡിൽ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ് അബ്രഹാം വര്‍ഗീസ് സല്യൂട്ട് സ്വീകരിച്ചു. മിന മറിയം നവാസ് ഫസ്റ്റ് ഇന്‍ കമാന്‍ഡറായും ആഷ്ന അസീസ് സെക്കൻഡ്​​ ഇന്‍ കമാന്‍ഡറായും പരേഡ് നയിച്ചു. സ്കൂള്‍ മാനേജര്‍ പ്രഫ. എം.കെ. ഫരീദ്, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്സൻ റിസ്വാന സവാദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.എം. അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പൽ മിനി അഗസ്റ്റിന്‍, ഹെഡ്മിസ്ട്രസ് വി.എന്‍. ശ്രീദേവി, എം.എഫ്. അബ്ദ്ദുല്‍ ഖാദര്‍, അന്‍സാര്‍ അലി എന്നിവര്‍ പങ്കെടുത്തു. സി.പി.ഒ പി.എസ്. റമീസ്, എ.സി.പി.ഒ രഹന ബഷീര്‍, ഡി.ഐ. ജോബി ജോസഫ്, എ.ഡി.ഐ കെ.എ. തങ്കമ്മ എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോ അടിക്കുറിപ്പ് :- ഈരാറ്റുപേട്ട മുസ്​ലിം ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ എസ്.പി.സി 2019-2021 ബാച്ചിന്‍റെ പാസിങ്​ ഔട്ട് പരേഡിന്‍റെ ഭാഗമായി ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ് അബ്രഹാം വര്‍ഗീസ് പരേഡ് പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.