ആവശ്യക്കാരെ പിഴിഞ്ഞ് കംഫര്‍ട്ട്‌ സ്റ്റേഷന്‍ നടത്തിപ്പുകാർ

കറുകച്ചാല്‍: പഴയ കംഫര്‍ട്ട്‌ സ്റ്റേഷന്‍ പൊളിച്ച് പുതിയത് നിര്‍മിച്ചപ്പോള്‍ ആവശ്യക്കാരെ പിഴിഞ്ഞ് അധികൃതര്‍. ആറുമാസം മുമ്പ്​ കറുകച്ചാല്‍ ബസ്റ്റാന്‍ഡിനുള്ളിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ മൂത്രമൊഴിക്കുന്നതിന് മൂന്നുരൂപയും ശൗചാലയം ഉപയോഗിക്കുന്നതിന് അഞ്ചുരൂപയും കുളിക്കുന്നതിന് 10 രൂപയുമായിരുന്നു വാങ്ങിയിരുന്നത്. എന്നാല്‍, ആറുമാസത്തിന് ശേഷം പുതിയ കംഫര്‍ട്ട്‌സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചതോടെ അമിതമായി പണം ഈടാക്കുന്നതായാണ് ആരോപണം. നൂറുകണക്കിന് യാത്രക്കാരും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും ബസ് തൊഴിലാളികളും തുടങ്ങി നിരവധിപേരാണ് കംഫര്‍ട്ട് സ്റ്റേഷനെ ആശ്രയിക്കുന്നത്. ശൗചാലയം ഉപയോഗിക്കുന്നതിന് ഇപ്പോള്‍ 10 രൂപയും, കുളിക്കുന്നതിന് 20 രൂപയുമാണ് ഈടാക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം നടത്തിപ്പുകാരനെയാണ് പഞ്ചായത്ത് ഏല്‍പിച്ചിട്ടുള്ളത്. പലരോടും പലവിധത്തില്‍ തുക ഈടാക്കുന്നതായാണ് ആരോപണം. കഴിഞ്ഞ വര്‍ഷമാണ് സൗകര്യങ്ങളില്ലാത്ത പഴയ കംഫര്‍ട്ട്‌സ്റ്റേഷന്‍ പൊളിച്ച് കറുകച്ചാല്‍ പഞ്ചായത്ത് പുതിയ കെട്ടിടം നിര്‍മിച്ചത്. ആറുമാസം കൊണ്ടാണ് പുതിയകെട്ടിടം പൂര്‍ത്തിയാക്കിയത്. ഈ കാലയളവില്‍ തുക ഇരട്ടിയാക്കിയതായാണ് ജനങ്ങള്‍ പറയുന്നത്. ktl: കറുകച്ചാല്‍ ബസ്​ സ്റ്റാന്‍ഡിലെ നവീകരിച്ച കംഫര്‍ട്ട്‌സ്റ്റേഷന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.