കോഴിവിലയിൽ വൻകുതിപ്പ്, വിൽപനയിൽ ഇടിവ്​

ചാക്കൊന്നിന്​ 1300 രൂപയിൽനിന്ന്​ 2250 രൂപയായി​ കാലിത്തീറ്റ വില കൂടി കോട്ടയം: കോഴിവിലയിൽ വൻകുതിപ്പ്​. വ്യാഴാഴ്ച കോട്ടയം നഗരത്തിൽ ഇറച്ചിക്കോഴി​ കിലോക്ക്​ 155 രൂപയായിരുന്നു വില. ക്രൈസ്​തവരുടെ വലിയനോമ്പ്​ ആരംഭിക്കുമ്പോൾ കോഴി വിലയിൽ ഇടിവുണ്ടാകുന്നതാണ്​ പതിവ്​. എന്നാൽ, ​നോമ്പ്​ ആരംഭിച്ചിട്ടും ഇത്തവണ വില കുതിക്കുകയാണ്​. ദിവസങ്ങൾക്കുള്ളിൽ 30 രൂപയിലധികമാണ്​ കൂടിയത്​​. ദിവസങ്ങൾക്കുമുമ്പ്​ 137 രൂപ മാത്രമായിരുന്നതാണ്​ കഴിഞ്ഞദിവസം 150 കടന്നത്​. ബുധനാഴ്​ച ഇത്​ 152ലെത്തി. പലയിടങ്ങളിലും ഇറച്ചിക്കോഴിക്ക്​ തോന്നുന്ന വില ഈടാക്കുന്നതായും ആക്ഷേപമുണ്ട്. കുടുംബശ്രീയുടെ കേരള ചിക്കനിൽ വിലകുറവുണ്ടെങ്കിലും എല്ലായിടത്തും കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ വില പിടിച്ചുനിർത്താനാകുന്നില്ല. കോഴിക്ഷാമമാണ്​ വിലവർധനക്ക്​​ കാരണമെന്ന്​ ചെറുകിട കച്ചവടക്കാർ പറയുന്നു. ചൂട് വര്‍ധിച്ചതോടെ തമിഴ്‌നാട്ടില്‍നിന്നുള്ള ഇറച്ചിക്കോഴിയുടെ വരവ്​ കുറഞ്ഞു. എന്നാൽ, വൻകിട വ്യാപാരികൾ ആസൂത്രിതായി വില ഉയർത്തുകയാണെന്നും ആക്ഷേപമുണ്ട്​. ഇത്​ നിഷേധിക്കുന്ന ഇവർ കോഴിത്തീറ്റ വില വർധനയാണ്​ ​കാരണമായി പറയുന്നത്​. കോഴിത്തീറ്റ വില വർധനയെതുടർന്ന്​ തമിഴ്​നാട്ടിലെ പല വലിയ ഫാമുകളും പൂട്ടി. സംസ്ഥാനത്തും ​നഷ്ടത്തിലായ ഫാമുകൾ പൂട്ടി. ഇതോടെ കോഴി ലഭ്യത കുറഞ്ഞു. ഇതാണ്​ വില ഉയരാൻ കാരണമെന്ന്​ ഇവർ പറയുന്നു. ആറുമാസത്തിനുള്ളിൽ ചാക്കൊന്നിന്​ 1300 രൂപയിൽനിന്ന്​ 2250 രൂപവരെയായാണ്​ കാലിത്തീറ്റ വില കൂടിയത്​. കോഴിവില ഉയർന്നതോടെ വിൽപന നാമമാത്രമായതായി ചെറുകിട കച്ചവടക്കാർ പറയുന്നു. ചൂട്​ കൂടിയതോടെ പൊതുവെ വിൽപന ഇടിഞ്ഞിരുന്നു. ഇതിനിടെയാണ്​ വിലയിലും വർധനയുണ്ടായത്​. ഇതോടെ കച്ചവടം നിശ്ചലമായ സ്ഥിതിയാണെന്ന്​ ഇവർ പറയുന്നു. പ്രാദേശിക കോഴിഫാമുകള്‍ ഇല്ലാതായതും തിരിച്ചടിയായെന്ന്​ ഇവർ പറയുന്നു. ജില്ലയിലടക്കം ഫാമുകൾ നിലനിന്നിരുന്നെങ്കിലും നഷ്ടത്തെത്തുടര്‍ന്ന് പലതും പൂട്ടി. അവശേഷിക്കുന്നവയില്‍ ഭൂരിഭാഗത്തിന്‍റെയും നിയന്ത്രണം തമിഴ് ലോബി ഏറ്റെടുത്തിരിക്കുകയാണ്​. ഇതിനി​ടയിലും സ്വന്തമായി വളര്‍ത്തുന്നവര്‍ പരിപാലന ചെലവ് വർധിച്ചതോടെ പിന്തിരിയാനുള്ള ഒരുക്കത്തിലാണ്. തമിഴ്‌നാട്ടില്‍ നിന്നുമെത്തിക്കുന്ന കോഴിക്കുഞ്ഞിന്‍റെ വിലയില്‍ മാത്രം ഇരട്ടി വര്‍ധനയുണ്ടായതായി കര്‍ഷകര്‍ പറയുന്നു. ​നേരത്തേ 15-20 രൂപയുണ്ടായിരുന്നു കോഴിക്കുഞ്ഞുങ്ങൾക്ക്​ 35 രൂപയാണ്​ ഈടാക്കുന്നത്​. ഏതാനും മാസം മുമ്പ് ഇറച്ചിക്കുള്ള കോഴിയുടെ വില 100ലേക്ക്​ താഴ്ന്നിരുന്നു. പിന്നീട്​ 110- 120 രൂപയില്‍ എത്തി. ഇതിനിടെ, കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവ് വരുകയും വിവാഹവും മറ്റ് സല്‍ക്കാര പാര്‍ട്ടികളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്​തതോടെ വിലയിലും 'ഉണർവായി'. വലിയ നോമ്പ് ആരംഭിക്കുന്നതിനു മുന്നോടിയായി വിവാഹമുള്‍പ്പെടെ ആഘോഷങ്ങള്‍ കൂടുതലായി ഈ ദിവസങ്ങളില്‍ നടക്കുന്നതും ഇറച്ചിക്കോഴിയുടെ ഡിമാൻഡ്​​ വര്‍ധിപ്പിച്ചു. ഇതിനുശേഷം വിലയിൽ ഇടിവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കണക്കുകൂട്ടലുകൾ തെറ്റിച്ച്​ പറന്നുയരുകയാണ്​ കോഴിവില. lead2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.