യുക്രെയ്നില്‍ കുടുങ്ങിയവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു

മണിമല: യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച്​ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്. മണിമല പഞ്ചായത്ത് പരിധിയിലെ കുട്ടികളായ റിനോഷ് മിറ്റി തോമസ്, ബെന്‍സി മരിയ സജി, അഫ്‌സാന അഷ്‌റഫ്, അനീറ്റ സെബാസ്റ്റ്യന്‍, മേഘ മരിയ തോമസ് എന്നിവരാണ്​ യുക്രെയ്നില്‍ പഠനത്തിന് പോയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ മലയാളികള്‍ക്കായി ഏറ്റവും മികച്ച രീതിയില്‍ സഹായസഹകരണങ്ങള്‍ ചെയ്തുവരുന്നുണ്ടെന്നും എംബസിയുമായി ബന്ധപ്പെടുന്നതിനും കഴിവതും വേഗം നാട്ടിലെത്തുന്നതിനുള്ള സഹായം നല്‍കുമെന്നും ചീഫ് വീപ്പ് കുടുംബാംഗങ്ങളെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.