പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവം ഇന്ന് മുതൽ

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്​ ബുധനാഴ്ച തുടക്കമാകും. ഏഴുവരെയാണ്​ ഉത്സവം. തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻ നമ്പൂതിരിയും മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നമ്പൂതിരിയും കാർമികത്വം വഹിക്കും. ബുധനാഴ്ച വൈകീട്ട്​ 5.30ന് കൊടിയേറ്റ് നടക്കും. ഏഴിന് തിരുവരങ്ങിന്റെ ഉദ്ഘാടനം എൻ.എസ്.എസ് യൂനിയൻ പ്രസിഡന്‍റ്​ അഡ്വ. എം.എസ്. മോഹൻ നിർവഹിക്കും. തുടർന്ന് പനമറ്റം ശ്രീദേവി നൃത്തകലാലയത്തിന്റെ നടനവിസ്മയം നടക്കും. തുടർദിവസങ്ങളിൽ ശ്രീബലി, ഉത്സവബലി ദർശനം, കാഴ്ചശ്രീബലി, വിവിധ കലാപരിപാടികൾ എന്നിവ നടക്കും. ഏഴിന് കുംഭഭരണി ഉത്സവം നടക്കും. മറ്റത്തിൽപടിയിൽ മഹാദേവ വെള്ളാള യുവജനസംഘത്തിന്റെയും പുളിമൂട് കവലയിൽ പുളിമൂട് റെസിഡന്റ്‌സ് അസോസിയേഷന്റെയും പാറക്കടവിൽ ദേവീതീർഥം സേവാസമിതിയുടെയും മഞ്ഞപ്പള്ളിക്കുന്നിൽ ഹിന്ദുഐക്യവേദിയുടെയും ആറാട്ട്​ എതിരേൽപുണ്ട്. രാത്രി ഒമ്പതിന് കരയോഗം പടിയിൽ വടക്കുംഭാഗം 679ാം നമ്പർ എൻ.എസ്.എസ് കരയോഗം, സേവാഭാരതി എന്നിവയുടെ ആറാട്ട്​ എതിരേൽപ് നടത്തും. (Must​)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.