കാഞ്ഞിരത്തുംപാറ കുടിവെള്ള പദ്ധതി നിർമാണം തുടങ്ങി

അന്തിനാട്: ഗ്രാമീണ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജനകീയ സമിതികളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കരൂർ പഞ്ചായത്തിലെ കാഞ്ഞിരത്തുംപാറ ഗംഗ കുടിവെള്ള പദ്ധതിയുടെ നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി അനുവദിച്ച എട്ടു​ ലക്ഷവും ജോസ് കെ. മാണി എം.പി അനുവദിച്ച അഞ്ചു​ ലക്ഷവും ജില്ല പഞ്ചായത്ത്​ അംഗം രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 15 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ബോസ് അനുവദിച്ച 11 ലക്ഷം രൂപയും ഉൾപ്പെടെ 39 ലക്ഷം ഉപയോഗിച്ചാണ്​ പദ്ധതിക്ക്​ രൂപം നൽകുന്നത്​. ജില്ല പഞ്ചായത്ത്​ അംഗം രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ബോസ്, ലിന്‍റൺ ജോസഫ്, ബാബു മൈക്കിൾ കാവുകാട്ട്, രാമകൃഷ്ണൻ നായർ മാന്തോട്ടം, ഷാജി വട്ടക്കുന്നേൽ, കുര്യാച്ചൻ പ്ലാത്തോട്ടം, കുഞ്ഞുമോൻ മാടപ്പാട്ട്, ഡൊമിനിക്, സിജോ പ്ലാത്തോട്ടം, എ.ടി. ജോസഫ്, അപ്പി മണിയൻമാക്കൽ, സമിതി ഭാരവാഹികളായ സനൽ കുര്യൻ, അനു ജേക്കബ്, ജോസിമോൻ തോമസ്, പി.എം. ജോസഫ്, അനുമോൾ ആന്റണി, ടി.വി. ജോർജ്, ജോയ് ഓടക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.