കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ അയ്യൻകാളി ചെയറും ഇന്‍റർ യൂനിവേഴ്‌സിറ്റി സെന്‍റർ ഫോർ സോഷ്യൽ സയൻസ് റിസർച്ചും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജാതി: മേൽക്കോയ്മയുടെയും പ്രതിരോധത്തിന്‍റെയും പുതിയ ഘട്ടം' വിഷയത്തിലുള്ള രാജ്യാന്തര വെബിനാർ ബുധനാഴ്ച നടക്കും. യു.ജി.സി മുൻ ചെയർമാനും ജവഹർലാൽ നെഹ്‌റു സർവകലാശാല എമിരറ്റസ് പ്രഫസറുമായ സുഖ്‌ദേവ് തൊറാട്ട് മുഖ്യപ്രഭാഷണം നടത്തും. പ്രോ വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. ജർമനിയിലെ ഗോട്ടിങ്ങൻ സർവകലാശാലയിലെ ഇന്ത്യ പഠനവിഭാഗം പ്രഫസർ രൂപ വിശ്വനാഥ്, സ്വതന്ത്ര ഗവേഷകനായ ഡോ. റോസ് മല്ലിക, ജാമിയ മില്ലിയയിലെ കെ.ആർ. നാരായണൻ, പ്രഫ. പത്മനാഭ സമരേന്ദ്ര, മസാചൂസറ്റ്‌സ് വില്യം കോളജിലെ ഡോ. ജോയൽ ലീ തുടങ്ങിയവർ സംസാരിക്കും. കാനഡയിലെ മൊണ്ട് വിൻസെന്‍റ് സർവകലാശാല എമിരറ്റ്സ് പ്രഫ. ജോസഫ് താരാമംഗലം, പ്രഫ. പി. സനൽ മോഹൻ, ഡോ. സുജിത് കുമാർ പാറയിൽ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.