സ്​റ്റേഷനിൽ തമ്മിലടിച്ച എ.എസ്.ഐക്കും വനിത പൊലീസിനും സസ്​പെൻഷൻ

കോട്ടയം: പള്ളിക്കത്തോട് . എ.എസ്.ഐ സി.ജി. സജികുമാര്‍, പൊലീസ് ഉദ്യോഗസ്ഥ വിദ്യാരാജന്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയാണ് നടപടിക്ക് നിർദേശിച്ചത്. കഴിഞ്ഞ മാസം 20നായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യയുടെ മൊബൈലിലേക്ക്​ എ.എസ്.ഐ അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ചാണ്​ രാവിലെ സ്​റ്റേഷനിൽ തർക്കം തുടങ്ങിയത്​. തുടർന്ന്​ വിദ്യയുടെ ഫോൺ സജികുമാര്‍ വലിച്ചെറിഞ്ഞു. ഇതോടെ വിദ്യ എ.എസ്.ഐയെ തല്ലി. സംഭവം വിവാദമായതോടെ ജില്ല പൊലീസ് ​മേധാവി സജികുമാറിനെ ചിങ്ങവനം സ്‌റ്റേഷനിലേക്കും വിദ്യാരാജനെ മുണ്ടക്കയത്തേക്കും സ്ഥലം മാറ്റിയിരുന്നു. അന്വേഷിച്ച്​ റിപ്പോർട്ട്​ നൽകാൻ ഡിവൈ.എസ്​.പിക്കും നിർദേശം നൽകിയിരുന്നു. ഇതോടെ ജില്ലയിൽ നാലുദിവസത്തിനിടെ നാലു പൊലീസ്​ ഉദ്യോഗസ്ഥരാണ്​ സസ്​പെൻഷനിലായത്​. അഴിമതി ആരോപണങ്ങളെതുടർന്ന്​ എരുമേലി പൊലീസ്​ ഇൻസ്​പെക്ടർ മനോജ്​ മാത്യു, കോട്ടയം ഈസ്റ്റ്​ പൊലീസ്​ സ്​റ്റേഷനിലെ ഡ്രൈവർ ബിജി എന്നിവരെ കഴിഞ്ഞ ദിവസം സസ്​പെൻഡ്​ ചെയ്തിരുന്നു. ശബരിമല മണ്ഡലകാലത്ത്​ എരുമേലിയിലെ പാർക്കിങ്​ മൈതാനത്ത്​ വാഹനങ്ങളിൽനിന്ന്​ പണപ്പിരിവ്​ നടത്തി എന്നതടക്കം ആരോപണങ്ങളാണ്​​ മനോജ്​ മാത്യുവിന്‍റെ സസ്​പെൻഷനിലേക്കെത്തിച്ചത്​. പണം വാങ്ങി മണൽക്കടത്തിന്​ ഒത്താശ ചെയ്​തെന്ന പരാതി അന്വേഷിച്ച്​ വിജിലൻസ്​ ഡയറക്ടർ നടപടിക്ക്​ ശിപാർശ ചെയ്ത സാഹചര്യത്തിലാണ്​ ബിജിയുടെ സസ്​പെൻഷൻ. 2020 ൽ കുറവിലങ്ങാട്​ സ്​റ്റേഷനിൽ ജോലിചെയ്യുമ്പോഴായിരുന്നു​ സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.