മറ്റക്കര: നെല്ലിക്കുന്നിൽ കാനകൾ നികത്തി മണ്ണടിച്ച് ഭൂമി ഉയർത്തുന്നതായി പരാതി. സ്വകാര്യ വ്യക്തിയാണ് വീട് പണിയുന്നതിൻെറ മറവിൽ മണ്ണടിക്കൽ ആരംഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. നെല്ലിക്കുന്ന്-വാഴപ്പള്ളി പാലം റോഡിനോട് ചേർന്ന് 30 സെന്‍റോളം ഭാഗം നികത്തുന്നത് സംബന്ധിച്ച് ആർ.ഡി.ഒക്കും അകലക്കുന്നം പഞ്ചായത്തിനും പള്ളിക്കത്തോട് പൊലീസിലും സമീപവാസി പരാതി നൽകി. പ്രദേശം പ്രളയമേഖലയാണ്. സ്വകാര്യ വ്യക്തി വീട് പണിയാൻ അനിയന്ത്രിതമായി മണ്ണടിച്ച് പൊക്കിയതും കാനകൾ മൂടിയതും കാരണം തൻെറ വീടിനും വസ്തുവകകൾക്കും ജീവനും ഭീഷണിയാകും വിധം പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വൻതോതിൽ മണ്ണിട്ട് ഭൂമി ഉയർത്തുന്നതുമൂലം വെള്ളക്കെട്ട് രൂക്ഷമാകുമെന്നും ചൂണ്ടിക്കാട്ടി പ്രദേശത്ത് വസ്തു ഉള്ള എല്ലാവരും പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്. KTL MANNU- നെല്ലിക്കുന്ന്-വാഴപ്പള്ളി പാലം റോഡിനോട് ചേർന്ന് മണ്ണിട്ടുനികത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.