കെ-റെയില്‍ പ്രതിഷേധ സമരം

ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും ഭൂവുടമകളെ പൊലീസ് ഭീഷണിപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചും സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ആഭിമുഖ്യത്തില്‍ മാടപ്പള്ളി പോളച്ചിറയില്‍ സമരം നടത്തി. സമര സമിതി ജില്ല ചെയര്‍മാന്‍ ബാബുകുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ഡി. സുരേഷ്​ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മിനി കെ. ഫിലിപ്പ്​, കെ.എസ്. ശശികല, ബേബിച്ചന്‍ അഞ്ചേക്കര, ബാബു സെബാസ്റ്റ്യന്‍, ജെ.വി. ദാസ്, ബിനോയ് ജോസഫ്, ദേവസ്യ പുന്നമ്മൂട്ടില്‍, ജിജി ഇയ്യാലില്‍, സാജന്‍ മാടപ്പള്ളി, ഏലിക്കുട്ടി തോമസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.