കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 2022-23 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന വിവിധ . പൊതുസമ്മേളനത്തിൻെറ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. സമൂഹത്തിൻെറ നാനാതുറകളിലുള്ള ആളുകളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കിയുള്ള വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളാണ് കെ.എസ്.എസ്.എസിൻെറ നേതൃത്വത്തില്‍ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. ജോസ് കെ. മാണി എം.പി, തോമസ് ചാഴികാടന്‍ എം.പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയ പുത്തന്‍പുരയില്‍ എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻമാരായ ബിന്‍സി സെബാസ്റ്റ്യന്‍, ലൗലി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്‍-ചാര്‍ജ് തോമസ് കോട്ടൂര്‍, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ബിജു വലിയമല, ജില്ല പഞ്ചായത്ത് മെംബര്‍ ഡോ. റോസമ്മ സോണി തുടങ്ങിയവർ പങ്കെടുത്തു. ktl ksss സാമൂഹികക്ഷേമ കര്‍മപദ്ധതികളുടെ മാര്‍ഗരേഖ പ്രകാശന പൊതുസമ്മേളന ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.