തലയോലപ്പറമ്പ്: കെ.വി കനാല്‍ പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നതിലൂടെ അപ്പര്‍ കുട്ടനാടന്‍ മേഖലകളുടെ കാര്‍ഷിക പുരോഗതിക്ക് ഗണ്യമായ പുരോഗമനം സാധ്യമാകുമെന്ന് മന്ത്രി പി. പ്രസാദ്. സി.കെ. ആശ എം.എൽ.എയുടെ അഭ്യര്‍ഥനപ്രകാരം അടുത്ത ബജറ്റിലേക്ക് കെ.വി കനാല്‍പദ്ധതിയെ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തലയോലപ്പറമ്പ് പൊന്നുരുക്കുംപാറ പാടശേഖര നെല്ലുല്‍പാദക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, വൈസ് പ്രസിഡന്‍റ് ടി.എസ്. ശരത്ത്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. സുനില്‍, തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനി ചെള്ളാങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതി ദാസ്, പഞ്ചായത്ത് അംഗം എം.ടി. ജയമ്മ, ജോസ് വേലിക്കകം, കൃഷി ഓഫിസര്‍ തെരേസ അലക്‌സ്, പാടശേഖര സമിതി പ്രസിഡന്‍റ് പി. ശശിധരന്‍, സെക്രട്ടറി പി.സി. പ്രസാദ്, വൈസ് പ്രസിഡന്‍റ് കെ.കെ. ബാബു എന്നിവര്‍ സംസാരിച്ചു. KTL Manthri തലയോലപ്പറമ്പ് പൊന്നുരുക്കുംപാറ പാടശേഖര നെല്ലുല്‍പാദക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കൊയ്ത്തുത്സവം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.