എല്ലാ വര്‍ഗീയതയും മാനവികതക്ക് എതിര്​ -കാനം രാജേന്ദ്രന്‍

വൈക്കം: ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും മാനവികതക്ക് എതിരാണെന്ന്​ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരള ഘടകത്തി‍ൻെറ സ്ഥാപക സെക്രട്ടറി പി. കൃഷ്ണപിള്ളയുടെ വൈക്കത്തെ ജന്മഗൃഹം നിന്നിരുന്ന പറൂപ്പറമ്പ് പുരയിടത്തില്‍ നടക്കുന്ന സി.പി.ഐയുടെ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അശോകന്‍ വെള്ളവേലി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.കെ. ശശിധരന്‍, മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, കെ. അജിത്, സി.കെ. ആശ എം.എല്‍.എ, കെ.എസ്. രത്‌നാകരന്‍, എന്‍. അനില്‍ ബിശ്വാസ്, പി.എസ്. പുഷ്‌കരന്‍, വി.കെ. അനില്‍കുമാര്‍, കെ. പ്രസന്നന്‍, പി. പ്രദീപ്, ഡി. രഞ്ജിത് കുമാര്‍, കെ.വി. ജീവരാജന്‍, കെ. രമേശന്‍ എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി കെ.ഡി. സുമേഷിനെയും അസി. സെക്രട്ടറിയായി ഇ.എന്‍. ചന്ദ്രബാബുവിനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.