പായൽകയറി കുളവാഴ പ്ലാന്‍റ്​

കോട്ടയം: തോടുകളിൽ നിറയുന്ന പോള (കുളവാഴ) സംസ്‌കരിക്കാൻ സ്ഥാപിച്ച കുളവാഴ പ്ലാന്‍റ്​ കാടുകയറുന്നു. കോട്ടയം പച്ചക്കറി മാർക്കറ്റിന് സമീപം കൊടൂരാറി‍ൻെറ തീരത്താണ് കുട്ടനാട് പാക്കേജിൽ ഉൾപെടുത്തി 2013ൽ​ ഫിഷറീസ്​ വകുപ്പ്​ പ്ലാന്‍റ്​ ആരംഭിച്ചത്. കൊടൂരാറ്റിൽ നിറയുന്ന പോള സംസ്‌കരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫിർമ മുഖേനയുള്ള പദ്ധതിക്ക്​ തുടക്കമിട്ടത്​. കുളവാഴ സംസ്‌കരിക്കുന്നതിനൊപ്പം ഈ പൾപ്പിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിച്ച് മാർക്കറ്റിലെ ലൈറ്റുകൾ തെളിക്കാനും പദ്ധതിയുണ്ടായിരുന്നു. പ്ലാന്‍റ്​ തുടങ്ങി ഏതാനും ആഴ്ച പിന്നിട്ടപ്പോഴേക്കും ഇതിന്​ തകരാർ സംഭവിച്ചു. എന്നാൽ, അറ്റകുറ്റപ്പണിക്ക്​ അധികൃതർ തയാറായില്ല. തകരാറിലായ ചോപ്പർ മാറ്റി സ്ഥാപിക്കണമെങ്കിൽ ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും. ഇതോടെ പ്രവർത്തനം നിലച്ചു. കഴിഞ്ഞ ഒമ്പതു വർഷമായി പ്രവർത്തനരഹിതമാണ്. വള്ളിപ്പടർപ്പുകൾ നിറഞ്ഞാണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. മെഷീനുകൾ പലതും തുരുമ്പ് കയറി. ഇടക്കാലത്ത് നഗരസഭ ശുചീകരണ തൊഴിലാളികൾ ഇവിടെ വൃത്തിയാക്കിയിരുന്നു. എന്നാൽ, ഏറെ നാളായി പ്ലാന്‍റിനുള്ളിൽ പുല്ലുവളർന്ന് കെട്ടിടത്തിന് തന്നെ ഭീഷണിയായി നിൽക്കുകയാണ്​. KTL KULLAVAZHA PACKAGE പ്രവർത്തനം നിലച്ച കുളവാഴ പ്ലാന്‍റ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.