ഉത്സവത്തിനെത്തിച്ച ആനകൾ വിരണ്ടോടി

നാശനഷ്ടം ഒന്നും സംഭവിച്ചില്ല പാലാ: ക്ഷേത്രോത്സവത്തിനെത്തിച്ച ആനങ്ങൾ വിരണ്ടോടി. പുലിയന്നൂര്‍ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകളുമായി ബന്ധപ്പെട്ട് എത്തിച്ച ഉണ്ണിപ്പള്ളി ഗണേശൻ, കാളകുത്തി കണ്ണൻ എന്നീ ആനകളാണ് ഇടഞ്ഞോടിയത്. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. എഴുന്നള്ളിപ്പിന് എത്തിച്ച ഉണ്ണിപ്പള്ളി ഗണേശൻ കുളിപ്പിക്കുന്നതിനിടെയാണ് ഇടഞ്ഞത്. ഇതുകണ്ട് കാളകുത്തി കണ്ണനും ഇടഞ്ഞോടുകയായിരുന്നു. ഉണ്ണിപ്പള്ളി ഗണേശനെ ഉടന്‍ തന്നെ തളച്ചു. നാശനഷ്ടങ്ങളോ അനിഷ്ടസംഭവങ്ങളോ ഉണ്ടായില്ല. കാളകുത്തി കണ്ണൽ സമീപത്തെ കാട് നിറഞ്ഞ ഭാഗത്തെത്തിയാണ് നിന്നത്. ഇവിടെയെത്തിയ പാപ്പാൻമാർ കൊമ്പനെ അനുനയിപ്പിച്ച് തളക്കുകയായിരുന്നു. മദപ്പാടിനെ തുടർന്ന് കെട്ടിയിരുന്ന കാളകുത്തി കണ്ണനെ ദിവസങ്ങൾക്ക് മുമ്പ്​ മാത്രമാണ് അഴിച്ചത്. ഇടഞ്ഞ കൊമ്പനെ മയക്കുവെടി വെക്കുന്നതിനായി കോട്ടയത്തുനിന്ന്​ മയക്കുവെടി വിദഗ്ധൻ ഡോ. സാബു സി. ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘവും എത്തിയിരുന്നു. ആന വിരണ്ടോടിയത്​ പ്രദേശത്ത്​ പരിഭ്രാന്തി പടർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.