മുണ്ടക്കയം: വീണ്ടും പുലിയുടെ ആക്രമണമുണ്ടായ ചെന്നപ്പാറയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിച്ചു. ഞായറാഴ്ച വൈകീട്ടോടെ ചെന്നപ്പാറയിലെത്തിയ ഉദ്യോഗസ്ഥർ സംഭവസ്ഥലമടക്കം സന്ദർശിച്ചശേഷമാണ് കൂട് ഒരുക്കിയത്. വാരിയത്ത് ഗംഗാധരന്‍റെ രണ്ടര വയസ്സുള്ള പശുവിനെയാണ് പുലി കൊന്നുതിന്നത്. മുണ്ടക്കയം-മതമ്പ പാതയോരത്ത് ചെന്നാപ്പാറ താഴെഭാഗത്ത് ക്ഷേത്രത്തിനു സമീപമാണ് പശുക്കിടാവിനെ പകുതി ഭക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു KTL PULI KUDE ചെന്നപ്പാറയിൽ പുലിയെ കുടുക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിച്ചപ്പോൾ ദേശീയ ക്ഷയരോഗ സർവേക്ക് ജില്ലയിൽ തുടക്കം കോട്ടയം: ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ദേശീയ ക്ഷയരോഗ സർവേ ജില്ലയിൽ ആരംഭിച്ചു. രോഗലക്ഷണങ്ങൾ പരിശോധിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ 10,000 വീടുകളിലാണ് സർവേ . ബ്ലഡ് ഡോണേഴ്സ് കേരള എന്ന സന്നദ്ധ സംഘടനയുടെ 30 വളന്‍റിയർമാരാണ് സർവേ നടത്തുക. വീടുകളിൽ ആർക്കെങ്കിലും ക്ഷയരോഗ ലക്ഷങ്ങളുണ്ടോ എന്ന് മനസ്സിലാക്കി ലക്ഷണമുള്ളവരിൽനിന്ന് കഫം ശേഖരിച്ച് പരിശോധന നടത്തി ഉറപ്പുവരുത്തും. രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കണ്ടെത്തി ജില്ലയിലെ രോഗ വ്യാപനത്തോത് മനസ്സിലാക്കുന്നതിനുള്ള സർവേ മാർച്ച് 24ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ വളന്‍റിയർ കൂടിയായ ഡോ. വിശാൽ സോണിക്ക് സർവേക്ക് ആവശ്യമായ കിറ്റ് നൽകി പരിപടി ഉദ്ഘാടനം ചെയ്തു ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. വിദ്യാധരൻ, ജില്ല ടി.ബി. ഓഫിസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ല മാസ് മീഡിയ ഓഫിസർ ഡോമി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.