ചങ്ങനാശ്ശേരി: തണ്ണീർമത്തൻ കൃഷി ജില്ലയിൽ ആദ്യമായി വിജയിപ്പിച്ച് മാതൃകയായ പായിപ്പാട് അടവിച്ചിറ ജോൺസണെ കർഷക സംഘം അനുമോദിച്ചു. ഐത്തുമുണ്ടകം പാടത്തെ കൃഷിയിടം സന്ദർശിച്ച കർഷക സംഘം പ്രതിനിധികളോട് ജോൺസൺ തന്റെ കൃഷി രീതിയെപ്പറ്റി വിവരിച്ചു. ദിവസവും നിരവധി ആളുകളാണ് വിവിധ ജില്ലകളിൽനിന്ന് കൃഷിയിടം കാണാനും തണ്ണീർമത്തൻ വാങ്ങാനും എത്തുന്നത്. പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ കൂടുതൽ സർക്കാർ സഹായം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കർഷക സംഘം ഏരിയ സെക്രട്ടറി അഡ്വ. ജോസഫ് ഫിലിപ്പ് പൊന്നാടയണിയിച്ചു. പായിപ്പാട് മേഖല സെക്രട്ടറി എബി വർഗീസ്, പ്രസിഡന്റ് വിജയകുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ. മോനിച്ചൻ, എൽ.സി അംഗം എൻ.കെ. രാജേഷ് കുമാർ, ഹരിക്കുട്ടൻ, രഘു, രാജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. KTL CHR 3 Paipad തണ്ണീർമത്തൻ വിജയകരമായി കൃഷി ചെയ്ത് ശ്രദ്ധേയനായ പായിപ്പാട് അടവിച്ചിറ ജോൺസണെ കർഷക സംഘം ഏരിയ സെക്രട്ടറി അഡ്വ. ജോസഫ് ഫിലിപ്പ് പൊന്നാടയണിയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.