ജനത കൺസ്ട്രക്​ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ രജത ജൂബിലി സമ്മേളനം

അടൂർ: ജനത കൺസ്ട്രക്​ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ എച്ച്.എം.എസ് രജത ജൂബിലി സമ്മേളനം എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ അഡ്വ. പ്രേംനാഥ് ഉദ്​ഘാടനം ചെയ്തു. അടൂർ യൂത്ത് സെന്‍ററിലെ എം.പി. വീരേന്ദ്രകുമാർ നഗറിൽ ചേർന്ന സമ്മേളനത്തിൽ യൂനിയൻ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ആനിസ്വീറ്റി അധ്യക്ഷത വഹിച്ചു. അഡ്വ. മാത്യു വേളാങ്ങാടൻ, ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിജിലി ജോസഫ്, സോയ തോമസ്, വി.പി. വർക്കി, പേരൂർ ശശിധരൻ, പി.എം. റഷിദ്‌, ശശികുമാർ മലയിൻകീഴ്​, സുധീർ എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായി ആനി സ്വീറ്റി (പ്രസി.)‌, വി.പി. വർക്കി, വിനോദ് വെള്ളില, ജിജി ജോർജ് (വൈ.പ്രസി.), ശശികുമാർ (വർക്കിങ്​ പ്രസി.)‌, പേരൂർ ശശിധരൻ (ജന.സെക്ര.), പി.എം. റാഷിദ്‌ (ഓർഗനൈസിങ് സെക്ര.), സുധീർ, ഇല്ലിയാസ് കുണ്ടൂർ, ജനത പൗലോസ് (സെക്ര.), ഹരിദാസ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.