കറുകച്ചാല്‍: വീണ്ടും കുറുക്കൻ കെണിയില്‍. മൈലാടി തത്തക്കാട്ട് പുളിക്കല്‍ റസല്‍ പി. ജോണിന്‍റെ വീട്ടിലെ കൂട്ടിലാണ് വീണ്ടും കുറക്കൻ കുടുങ്ങിയത്. പിന്നീട് വനം വകുപ്പ് അധികൃതരെത്തി കൊണ്ടുപോയി. കുറുക്കന്റെ ശല്യം രൂക്ഷമായതോടെയാണ് റസല്‍ കെണി സ്ഥാപിച്ചത്. രാത്രിയില്‍ കുറുക്കന്മാര്‍ കോഴിക്കൂട് തകര്‍ത്ത് കോഴികളെ കൊല്ലുന്നത് പതിവായിരുന്നു. അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഇതോടെയാണ് കോഴിക്കുഞ്ഞുങ്ങളെ ഇടുന്ന ചെറിയ കമ്പിക്കൂട് കെണിയാക്കി സ്ഥാപിച്ചത്. വ്യാഴാഴ്ച രാത്രി ആദ്യത്തെ കുറുക്കന്‍ കെണിയില്‍ അകപ്പെട്ടു. തുടര്‍ന്ന് വിവരമറിഞ്ഞ് പ്ലാച്ചേരിയില്‍നിന്ന് വനം വകുപ്പ് അധികൃതരെത്തി കുറുക്കനെ കൊണ്ടുപോയി. ഞായറാഴ്ച പുലര്‍ച്ചയും കോഴിയെ പിടിക്കാനെത്തിയ മറ്റൊരു കുറുക്കനും കെണിയിലായി. ഇതിനെയും വനം വകുപ്പിന് കൈമാറി. കുറുക്കന്റെ ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു. മൈലാടി ഭാഗത്ത് ആട്, കോഴി, പശു എന്നീ വളര്‍ത്തുമൃഗങ്ങളെ കുറുക്കന്‍ ആക്രമിക്കുന്നത് പതിവാണ്. കാട്ടുപന്നി ശല്യവും പ്രദേശത്ത് രൂക്ഷമാണ്. ഒട്ടേറെ പേരുടെ കോഴികളെയാണ് കുറക്കന്‍ കൊന്നത്. പടം കെണിയിലായ കുറുക്കനൊപ്പം റസലും വനം വകുപ്പ് അധികൃതരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.