കോട്ടയം: ഇന്ത്യന്‍ ഭരണഘടന മുസ്‌ലിം സമുദായത്തിന് നല്‍കിയ പരിരക്ഷക്കുമേല്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമത്തെ അംഗീകരിക്കാനാവില്ലെന്ന് മുസ്‌ലിംലീഗ് ജില്ല പ്രസിഡന്റ് അസീസ് ബഡായില്‍. ഹിജാബ് വിരുദ്ധതയിൽ വനിത ലീഗ് ജില്ല കമ്മിറ്റി തിരുനക്കരയില്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിത ലീഗ് ജില്ല പ്രസിഡന്റ് ഷഹുബാനത്ത് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സൻ സുഹ്‌റ അബ്ദുല്‍ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. വനിത ലീഗ് ജില്ല സെക്രട്ടറി ജസീല നവാസ്, ട്രഷറര്‍ ബീന അഷ്‌റഫ്, സുനിത ഇസ്മാഈല്‍, ഫസീല അബ്‌സാര്‍, ഷഫ്‌ന അമീന്‍, ഫസീന സുധീര്‍, പി.എസ്. ജമീല, സൗമ്യ ഷമീര്‍, പി.പി. മുഹമ്മദ്കുട്ടി, പി.എ. അബ്ദുല്‍ കരീം മുസ്‌ലിയാര്‍, പി.കെ. അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. KTL ASEES BADAYIL- ഹിജാബ് വിരുദ്ധതയിൽ വനിത ലീഗ് ജില്ല കമ്മിറ്റി തിരുനക്കരയില്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമം മുസ്‌ലിംലീഗ് ജില്ല പ്രസിഡന്റ് അസീസ് ബഡായില്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.