സ്‌പെഷൽ കലാമേള സംഘടിപ്പിച്ചു

ചങ്ങനാശ്ശേരി: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്​ നേതൃത്വത്തിൽ ഭിന്നശേഷിക്കുട്ടികൾക്കായി സ്‌പെഷൽ കലാമേള തളിര് 2022 സംഘടിപ്പിച്ചു. കൊക്കോട്ടുചിറ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കലാമേള മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു ഉദ്‌ഘാടനം ചെയ്തു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സുവർണകുമാരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത് മുഖ്യപ്രഭാഷണം നടത്തി. സുനിത സുരേഷ്, ബിനോയ് ജോസഫ്, ടി. രഞ്ജിത്ത്, മേഴ്‌സി റോയ്, ജാൻസി മാർട്ടിൻ, അനിത ഓമനക്കുട്ടൻ, ദീപ്തി ബിജു, ദിവ്യ ബൈജു എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സുവർണകുമാരി നിർവഹിച്ചു. KTL CHR 3 Thali r തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്​ നേതൃത്വത്തിൽ ഭിന്നശേഷിക്കുട്ടികൾക്കായി നടന്ന സ്‌പെഷൽ കലാമേള തളിര് 2022 മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.