വിദ്യാഭ്യാസ അവലോകന യോഗം

മുണ്ടക്കയം: പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളുടെയും പ്രവർത്തനം പരിശോധിക്കാൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് റിസോഴ്സ് സെന്റർ സംഘടിപ്പിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ഉദ്ഘാടനം ചെയ്തു. റീബി വർഗീസ് പദ്ധതി അവലോകനം നടത്തി. നെസിമോൾ നിസാർ വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്‍റ്​ ദിലീഷ് ദിവാകരൻ, സ്ഥിരം സമിതി അധ്യക്ഷരായ സി.വി. അനിൽകുമാർ, ബിൽസി ഇമ്മാനുവൽ, പ്രസന്ന ഷിബു, മെംബർമാരായ കെ.എൻ. സോമരാജൻ, ബെന്നി ചേറ്റുകുഴി, ബോബി മാത്യു, ഷീല ഡൊമിനിക്, ഫൈസൽ മോൻ, രാജേഷ്, സുലോചന, ഷീബ ദിവയിൻ, സൂസമ്മ, ഷിജി, സിനിമോൾ, ജാൻസി, സ്കൂൾ ഹെഡ്മിസ്ട്രസ്​ രാജമ്മ ശശികുമാർ എന്നിവർ സംസാരിച്ചു. KTL WBLPanchayath News ചിത്രവിവരണം: മുണ്ടക്കയം പഞ്ചായത്തിലെ സ്കൂൾ അവലോകനയോഗം പഞ്ചായത്ത് പ്രസിഡന്‍റ്​ രേഖാ ദാസ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.