സംയുക്ത പ്രതിഷേധ സായാഹ്നം

വാഴൂർ: കേന്ദ്ര ബജറ്റിനെതിരെ തൊഴിലാളി, കർഷക സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സി.ഐ.ടി.യു, കർഷക സംഘം, കർഷക തൊഴിലാളി യൂനിയൻ വാഴൂർ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊടുങ്ങൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു. കർഷക സംഘം ജില്ല പ്രസിഡന്‍റ്​ പ്രഫ. ആർ. നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു വാഴൂർ ഏരിയ സെക്രട്ടറി അഡ്വ. ഡി. ബൈജു, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി ഒ.കെ. ശിവൻകുട്ടി, കർഷക സംഘം ഏരിയ സെക്രട്ടറി സുരേഷ് കളരിക്കൽ, പ്രസിഡന്‍റ്​ അഡ്വ. സി.ആർ. ശ്രീകുമാർ, സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം ഡി. സേതുലക്ഷമി, ഏരിയ പ്രസിഡന്‍റ്​ ബി. ബിജുകുമാർ, വി.പി. റെജി, കെ.വി. ജ്ഞാനകുമാർ എന്നിവർ സംസാരിച്ചു. KTL VZR 4 CITU ചിത്രവിവരണം കൊടുങ്ങൂരിൽ നടന്ന കർഷക-തൊഴിലാളി സംഘടനകളുടെ കർഷക സംഘം ജില്ല പ്രസിഡന്‍റ്​ പ്രഫ. ആർ. നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.