മണ്ണനാനി വാഹനാപകടം: വാഹനം ഉടൻ കണ്ടെത്തണം -സി.പി.എം

പൊൻകുന്നം: മണ്ണനാനിയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിലെ വാഹനം എത്രയും വേഗം കണ്ടെത്തണമെന്ന് സി.പി.എം ചെറുവള്ളി മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഈ മാസം 21ന് പൊൻകുന്നം-പുനലൂർ ഹൈവേയിൽ മണ്ണനാനിക്കും പഴയിടത്തിനും മധ്യേ അപകടം ഉണ്ടാക്കി വാഹനം നിർത്താതെ കടന്നുകളയുകയായിരുന്നു. അപകടത്തിൽ കാൽനടക്കാരനായ ചെറുവള്ളി പുത്തേട്ട് അജേഷ് (39) മരണപ്പെട്ടിരുന്നു. കാൽനടക്കാരനെ ഇടിച്ചിട്ട് വാഹനം നിർത്താതെ കടന്നുകളഞ്ഞവരെ കണ്ടെത്തി നിയമനടപടികൾ കൈക്കൊള്ളണം. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും വാഹനവും കുറ്റക്കാരെയും കണ്ടെത്താൻ കഴിയാത്തത് പൊലീസിന്‍റെ വീഴ്ചയാണ്. എത്രയും പെട്ടെന്ന് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സി.പി.എം ചെറുവള്ളി ലോക്കൽ സെക്രട്ടറി ബി. സുരേഷ് കുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.