കോട്ടയം: രാമപുരം ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫിസിനും സെക്ഷൻ ഓഫിസിനുമായി നിർമിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. വൈദ്യുതി ചാർജ് വർധനവുമായി ഇനിയും മുന്നോട്ടുപോകാൻ കഴിയില്ല. വൈദ്യുതി വിലക്കുറച്ച് വാങ്ങാനുള്ള സാഹചര്യങ്ങൾ തെളിയുന്നുണ്ട്. അതിന്‍റെ ഗുണം ഉപഭോക്താവിന് നൽകും. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്ന അഞ്ച് കരാറുകൾ റദ്ദ് ചെയ്യാനുള്ള നടപടിക്രമങ്ങൾ കുറച്ചുദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും. വൈദ്യുതി ചാർജ് കുറച്ചുകൊടുക്കുക എന്നതാണ് പ്രഥമ ലക്ഷ്യം -അദ്ദേഹം പറഞ്ഞു. മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കെ.എസ്.ഇ.ബി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. ബി. അശോക്, അഡ്വ. വി. മുരുകദാസ്, കെ.എസ്. ഡാൺ, ബൈജു ജോൺ, ഷൈനി സന്തോഷ്, പി.എം. മാത്യു, സ്മിത അലക്‌സ്, സണ്ണി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. ജില്ല വികസന സമിതിയോഗം ഇന്ന് കോട്ടയം: ഈ മാസത്തെ ജില്ല വികസന സമിതി യോഗം ശനിയാഴ്ച രാവിലെ 11ന് ഗൂഗ്ള്‍ മീറ്റ് മുഖേന ചേരും. അതിരമ്പുഴ റെയിൽവേ ഗേറ്റ് അടച്ചിടും കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾക്ക് ഏറ്റുമാനൂർ-കോട്ടയം സ്റ്റേഷനുകൾക്കിടയിലെ അതിരമ്പുഴ ലെവൽ ക്രോസിങ് ഗേറ്റ് 27ന് രാത്രി എട്ടുവരെ അടച്ചിടുമെന്ന് അഡീഷനൽ ജില്ല മജിസ്ട്രേട്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.