വൈക്കം: അപകടഭീഷണി ഉയര്‍ത്തുന്ന സി.പി.ഐ പുളിഞ്ചുവട് ബ്രാഞ്ച് ജനറല്‍ ബോഡി ആവശ്യപ്പെട്ടു. നഗരസഭ മൂന്നാം വാര്‍ഡില്‍ പെരുഞ്ചില കലുങ്ക് മുതല്‍ തോടിന്റെ കിഴക്കുവശം വഴി വടക്കോട്ടുള്ള റോഡിന്റെ നടുഭാഗത്തായാണ് രണ്ടു വൈദ്യുതി പോസ്റ്റുകള്‍ സ്ഥിതിചെയ്യുന്നത്. അഞ്ചിലധികം കുടുംബങ്ങളാണ് ഈ റോഡിന്റെ സമീപം താമസിക്കുന്നത്. ചെറിയ വാഹനങ്ങളില്‍ പോലും അത്യാവശ്യ സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയാത്തവിധം തടസ്സമുയര്‍ത്തിയാണ് പോസ്റ്റുകള്‍ നില്‍ക്കുന്നത്. പോസ്റ്റുകള്‍ വഴിയരികിലേക്ക് മാറ്റിസ്ഥാപിക്കാന്‍ അധികാരികള്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. കെ.വി. ജീവരാജന്‍, എന്‍. മോഹനന്‍, പി. ചിദംബരന്‍, മോഹനന്‍ പിള്ള, എന്‍. ജയന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.