ഗുണ്ടകൾക്കും മയക്കുമരുന്ന്​ സംഘങ്ങൾക്കും സി.പി.എം ഒത്താശ -പ്രതിപക്ഷനേതാവ്​

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​ക്കി​ടെ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്​ ബ​ഹി​ഷ്ക​ര​ണ​ത്തി​നി​ടെ മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി​യി​ൽ തൃ​പ്ത​രാ​കാ​തെ ആ​രോ​പ​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യി ആ​വ​ർ​ത്തി​ച്ച്​ ​പ്ര​തി​പ​ക്ഷ​നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ. സം​സ്ഥാ​ന​ത്ത്​ ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​ർ​​ന്നെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം ശ​രി​വെ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണു​ ദി​നേ​ന ഉ​ണ്ടാ​കു​ന്ന​തെ​ന്ന്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഗു​ണ്ട​ക​ൾ​ക്കും മ​യ​ക്കു​മ​രു​ന്ന്​ സം​ഘ​ങ്ങ​ൾ​ക്കും ഒ​ത്താ​ശ ന​ൽ​കു​ന്ന​ത്​ സി.​പി.​എം ആ​ണെ​ന്ന്​ അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഗു​ണ്ട​ക​ളെ നി​യ​ന്ത്രി​ക്കാ​നോ നി​യ​മ​ത്തി​നു​ മു​ന്നി​ൽ കൊ​ണ്ടു​വ​രാ​നോ ന​ട​പ​ടി​യി​ല്ല. ഗു​ണ്ട​ക​ൾ​ക്കും മ​യ​ക്കു​മ​രു​ന്ന്​ സം​ഘ​ങ്ങ​ൾ​ക്കും ഒ​ത്താ​ശ ന​ൽ​കു​ന്ന​ത്​ മു​ഖ്യ​മ​ന്ത്രി​യു​ടെ പാ​ർ​ട്ടി​യാ​ണ്. അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ന്ന അ​സാ​ധാ​ര​ണ കൊ​ള്ള​യാ​ണ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​നി​ലെ അ​ഴി​മ​തി. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ഉ​യ​ർ​ന്ന വി​ല​യ്ക്ക്​ വാ​ങ്ങി​യ​തി​ൽ തെ​റ്റി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​കും. കെ.​എ​സ്.​ഇ.​ബി​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞ​ ചെ​യ​ർ​മാ​നെ മു​ൻ​മ​ന്ത്രി ആ​ക്ഷേ​പി​ക്കു​ക​യും നി​ല​വി​ലെ മ​ന്ത്രി​യെ പേ​ടി​പ്പി​ക്കു​ക​യു​മാ​ണ്. കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ്​ വൈ​ദ്യു​തി​ബോ​ർ​ഡി​ൽ ന​ട​ന്ന​ത്. ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന്‍റെ മ​റ​വി​ൽ കോ​ടി​ക​ൾ വി​ല​യു​ള്ള ബോ​ർ​ഡി​ന്‍റെ സ്വ​ത്തു​ക്ക​ൾ സ്വ​ന്ത​ക്കാ​ർ​ക്ക്​ ന​ൽ​കി. കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​ഴി​മ​തി​യും കാ​ര​ണം ബോ​ർ​ഡി​നു​ണ്ടാ​യ ന​ഷ്ടം ചാ​ർ​ജ്​ വ​ർ​ധ​ന​യി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​രി​ൽ​നി​ന്ന്​ ഈ​ടാ​ക്കി നി​ക​ത്താ​നാ​ണ്​ നോ​ക്കു​ന്ന​ത്. ര​ണ്ട്​ അ​ഴി​മ​തി​യി​ലും യു.​ഡി.​എ​ഫ്​ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. സ്വ​ർ​ണ​ക്ക​ട​ത്ത്​ എ​വി​ടെ തു​ട​ങ്ങി എ​വി​ടെ അ​വ​സാ​നി​​ച്ചെ​ന്ന്​ ക​ണ്ടെ​ത്തേ​ണ്ട ചു​മ​ത​ല പ്ര​തി​പ​ക്ഷ​ത്തി​ന​ല്ല. ആ​റു​ വ​ർ​ഷം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നി​ട്ടും അ​തി​ന്​ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ പി​ണ​റാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ ഒ​ഴി​ഞ്ഞ്​ പ​ക​ര​ക്കാ​രെ നി​യ​മി​ക്കാ​ൻ ത​ങ്ങ​ളെ അ​നു​വ​ദി​ച്ചാ​ൽ ക​ണ്ടെ​ത്തി ത​രാം. സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കൂ​ട്ടു​നി​​ന്നെ​ന്ന്​ കേ​സി​ലെ പ്ര​തി​യാ​ണ്​ പ​റ​ഞ്ഞ​ത്. വി​ദേ​ശ ക​റ​ൻ​സി ക​ട​ത്ത്​ ന​ട​ത്തി​യ​ത്​ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന്​ ക​സ്റ്റം​സി​ന്​ അ​വ​ർ മൊ​ഴി ന​ൽ​കി​യി​ട്ടും അ​ന്വേ​ഷ​ണ​മോ ചോ​ദ്യം​ചെ​യ്യ​ലോ ഇ​ല്ല. കേ​ന്ദ്ര ബി.​ജെ.​പി നേ​തൃ​ത്വ​വും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ലെ ധാ​ര​ണ​യാ​ണ് ഇ​തി​നു കാ​ര​ണം. ലാ​വ​ലി​ൻ കേ​സ്​ വി​ചാ​ര​ണ വൈ​കു​ന്ന​തി​ന്​ പി​ന്നി​ലും ഈ ​ധാ​ര​ണ​യാ​ണെ​ന്നു സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.