പെൻഷൻ ഉത്തരവിനെതിരെ ധർണ നടത്തി

കോട്ടയം: അശാസ്ത്രീയമായ സർവകലാശാല പെൻഷൻ ഉത്തരവ്​ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ എം.ജി സർവകലാശാല ടീച്ചേഴ്സ് അസോസിയേഷൻ (എം.ജി.യു.ടി.എ) സർവകലാശാല കേന്ദ്രത്തിൽ ധർണ നടത്തി. ഉന്നത വിദ്യാഭ്യാസ രംഗത്ത് ​കൂടുതൽ ക്രിയാത്മകമാറ്റങ്ങൾക്ക് ഇടതുസർക്കാർ നടപടികൾ സ്വീകരിച്ചുവരുമ്പോഴാണ്​ സർവകലാശാലകളിൽ അസ്വാസ്ഥ്യം പടർത്തുന്ന തരത്തിൽ അശാസ്ത്രീയമായ പെൻഷൻ ഉത്തരവ്​ പുറത്തുവന്നിരിക്കുന്നത്. ഇത്​ സർവകലാശാലകളെ ദുർബലപ്പെടുത്തുന്ന ഉത്തരവാണെന്നും ഉടൻ പിൻവലിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ ധർണയിൽ എം.ജി.യു.ടി.എ സെക്രട്ടറി ഡോ. പി.ആർ. ബിജു, ഡോ. നൗഷാദ്, പ്രഫ. സുകുമാരൻ, പ്രഫ. ബാബുരാജ് എന്നിവർ സംസാരിച്ചു. പടം: KTL Dharna അശാസ്ത്രീയമായ സർവകലാശാല പെൻഷൻ ഉത്തരവ്​ പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ച്​ എം.ജി സർവകലാശാല ടീച്ചേഴ്സ് അസോസിയേഷൻ സർവകലാശാല കേന്ദ്രത്തിൽ നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.