എം.ജി വാർത്തകൾ

പരീക്ഷ തീയതി കോട്ടയം: തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ്​​ ഫൈൻ ആർട്​സിന്‍റെ ഒന്ന്, അവസാന വർഷ ബി.എഫ്.എ ബിരുദ പരീക്ഷകൾ മാർച്ച് 17ന് തുടങ്ങും. പിഴയില്ലാതെ 28 വരെയും 525 രൂപ പിഴയോടെ മാർച്ച് രണ്ടുവരെയും 1050 സൂപ്പർഫൈനോടെ മാർച്ച് മൂന്നിനും അപേക്ഷിക്കാം. തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ്​​ ഫൈൻ ആർട്​സിന്‍റെ രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.എഫ്.എ (2019 അഡ്മിഷൻ -റെഗുലർ) /രണ്ടാം വർഷം 2019ന് മുമ്പുള്ള അഡ്മിഷനുകൾ -സപ്ലിമെന്‍ററി) പരീക്ഷകൾ ഈ മാസം 28ന് തുടങ്ങും. മേയ് /ജൂൺ സെഷൻ ബി.ആർക്ക് പരീക്ഷകൾ മാർച്ച് 22ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് എട്ടുവരെയും 525 രൂപ പിഴയോടെ മാർച്ച് ഒമ്പതിനും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് പത്തിനും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടക്കണം. അഞ്ചാം സെമസ്റ്റർ ബി.എച്ച്.എം പരീക്ഷകൾ മാർച്ച് 11ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് രണ്ടുവരെയും 525 രൂപ പിഴയോടെ മാർച്ച് മൂന്നിനും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് നാലിനും അപേക്ഷിക്കാം. പ്രഭാഷണം നാളെ കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള മോട്ടിവേഷനൽ സീരിസിന്‍റെ ഭാഗമായി നടത്തുന്ന ഏഴാമത്തെ പ്രഭാഷണം ശനിയാഴ്ച വൈകീട്ട് 7.30ന് ഓൺലൈനായി നടത്തുന്നു. പ്രശസ്ത കരിയർ കൗൺസിലറും പേഴ്‌സനാലിറ്റി ട്രെയിനറും മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി സെക്​ഷൻ ഓഫിസറുമായ ബാബു പള്ളിപ്പാട്ട് 'കുട്ടികൾക്ക് അനുയോജ്യമായ കരിയർ തെരഞ്ഞെടുക്കാൻ മാതാപിതാക്കൾക്കൊരു വഴികാട്ടി' വിഷയത്തിൽ പ്രഭാഷണം നടത്തും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കോഴ്സുകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും അനുയോജ്യമായ കോഴ്‌സുകൾ എവിടെനിന്ന്, എങ്ങനെ തെരഞ്ഞെടുക്കാമെന്നതിനെക്കുറിച്ചും മാതാപിതാക്കളെ ബോധവത്കരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. http://meet.google.com/kus-qmhq-kcg എന്ന ഗൂഗ്​ൾ മീറ്റ് ലിങ്കിലൂടെ പരിപാടിയിൽ പങ്കെടുക്കാം. ഫോൺ: 9446238800.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.