ഒ.ബി.സി സംവരണ ലിസ്റ്റിൽ ഉൾപ്പെടുത്തിയ നടപടി സ്വാഗതാർഹം -മാർ പെരുന്തോട്ടം

ചങ്ങനാശ്ശേരി: സുറിയാനി സഭകളിൽ ഉൾപ്പെടുന്ന നാടാർ ക്രൈസ്തവർക്ക്​ ഒ.ബി.സി സംവരണം അനുവദിച്ച സംസ്ഥാന മന്ത്രിസഭ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു. നാടാർ ക്രൈസ്തവരെ കേന്ദ്രസർക്കാറിന്റെ ഒ.ബി.സി ലിസ്റ്റിൽ നേരത്തെതന്നെ ഉൾപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച തുടർനടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ആർച്ച്​ ബിഷപ് അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.