കാടുകയറി കമ്യൂണിറ്റി ഹാൾ

മുണ്ടക്കയം ഈസ്റ്റ്: നിർമാണം പാതിവഴിയിൽ നിലച്ചതോടെ, കാടുകയറി പെരുവന്താനം പഞ്ചായത്ത്​ കമ്യൂണിറ്റി ഹാൾ. പെരുവന്താനം പഞ്ചായത്തിലെ മുണ്ടക്കയം-മതമ്പ പാതയോരത്ത് മാട്ടുപെട്ടി എൽ.പി സ്കൂളിന് സമീപമാണ് ഒരുകോടി ചെലവഴിച്ച കെട്ടിടം നോക്കുകുത്തിയായിരിക്കുന്നത്​. ഇ.എസ്. ബിജിമോൾ എം.എൽ.എയായിരുന്ന കാലത്താണ്​ പ്രാദേശിക വികസന ഫണ്ടിൽപെടുത്തി ഒന്നരക്കോടി രൂപ പദ്ധതിക്കായി അനുവദിച്ചത്​. എന്നാൽ, പദ്ധതിയുടെ ആലോചനഘട്ടം മുതൽ വിവിധ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കെട്ടിടത്തി‍ൻെറ പ്രവേശനകവാടവും വലിയ ഹാളും ഹാളിനുള്ളിൽ സ്റ്റേജും ഇരുവശത്തുമായി കൊറിഡോറും ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങളാണ്​ നടന്നത്​. എന്നാൽ, ഇതിനുള്ളിലിപ്പോൾ മരങ്ങൾ വളർന്നുനിൽക്കുകയാണ്. 97 ലക്ഷം രൂപയും നിലവിൽ ഇതുവരെ ചെലവഴിച്ചതായും നാട്ടുകാർ പറയുന്നു. KTG WBL Community hall azhimathi നിർമാണം പാതിവഴിയിലായ പെരുവന്താനം കമ്യൂണിറ്റി ഹാൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.