മെഡിക്കൽ കോളജ് ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായി പരാതി

ഗാന്ധിനഗർ: മാതാവിന് മരുന്നുവാങ്ങി വന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസ് ജീവനക്കാരനെ കെട്ടിടനിർമാണ കരാറുകാര‍‍ൻെറ സെക്യൂരിറ്റി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ആർ. ജോഷിമോനാണ്​ ഇതുസംബന്ധിച്ച് പ്രിൻസിപ്പലിന് പരാതി നൽകിയത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മെഡിക്കൽ കോളജ് എ.സി.ആർ ലാബിന് സമീപമാണ് സംഭവം. ജോഷി ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കെ, മാതാവിന് അടിയന്തരമായി മരുന്നുവാങ്ങാനായി കാറിൽ രണ്ടാംനമ്പർ ഗേറ്റ് വഴി അകത്തുകടന്ന് എ.സി.ആർ ലാബിന് സമീപം കാർ പാർക്ക് ചെയ്ത ശേഷം സമീപത്തെ കാരുണ്യ മെഡിക്കൽ ഷോപ്പിൽ എത്തിയാതായിരുന്നു. ഈ സമയം സെക്യൂരിറ്റി, ഇവിടെ വാഹനം പാർക്ക് ചെയ്യരുതെന്ന് അറിയില്ലേ എന്ന് ചോദിച്ചു കയർക്കുകയായിരുന്നു. മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. അന്തർ സംസ്ഥാന തൊഴിലാളികൾ വാഹനം തടയുകയും ചെയ്തു. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.