കോട്ടയം: സ്വയംതൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങളിലൂടെ സ്വയംപര്യാപ്തതക്ക് അവസരം ഒരുക്കുക ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംരംഭകത്വ വികസന പരിശീലന പരിപാടിയും ചൈതന്യ സംരംഭകത്വനിധി വിതരണോദ്ഘാടനവും നടത്തി. പരിശീലന പരിപാടിയുടെയും ചൈതന്യ സംരംഭകനിധി വിതരണത്തിൻെറയും ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. സ്വയംതൊഴില്‍ സംരംഭകത്വ പദ്ധതികളിലൂടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍മേഖലകളില്‍ മികവ് തെളിയിക്കുവാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഗവ. പ്ലീഡര്‍ അഡ്വ. നിധിന്‍ പുല്ലുകാടന്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി 25 ലക്ഷം രൂപയാണ് വിവിധ സംരംഭങ്ങള്‍ ചെയ്യുന്നതിനായി ലഭ്യമാക്കുന്നത്. KTL KSSS കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ സംരംഭകത്വ വികസന പദ്ധതിയായ ചൈതന്യ സംരംഭക നിധിയുടെ വിതരണോദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.