തേക്ക് മരങ്ങൾ മോഷണം പോയതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി

ഈരാറ്റുപേട്ട: നഗരസഭ വക ടി.ബി റോഡിൽ നിന്നിരുന്ന ഏഴ് വൻ തേക്ക് മരങ്ങൾ 2019 ആഗസ്റ്റിൽ മോഷണംപോയത്​ സംബന്ധിച്ച് പുനരന്വേഷണം ആവശ്യപ്പെട്ടും ഈ തടികൾ നഗരസഭ ലേലത്തിൽ വിൽക്കാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. പൊതുപ്രവർത്തകനായ പൊന്തനാൽ ഷരീഫാണ്​ ഹരജി ഫയൽ ചെയ്തത്. സംസ്ഥാന പൊലീസ് മേധാവി, ജില്ല പൊലീസ് മേധാവി, ഈരാറ്റുപേട്ട എസ്​.എച്ച്​.ഒ, നഗരസഭ സെക്രട്ടറി എന്നിവർ മൂന്നാഴ്ചക്കകം ഈ വിഷയത്തിൽ മറുപടി നൽകണമെന്ന് കോടതി ഉത്തരവിട്ടു. തേക്കിൻ തടികൾ മോഷണം സംബന്ധിച്ച് 2019 സെപ്റ്റംബർ നാലിലെ നഗരസഭ കൗൺസിൽ ഹൈകോടതിയെ സമീപിക്കുവാൻ തീരുമാനിച്ചെങ്കിലും ഇതു സംബന്ധിച്ച് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ്​ പൊന്തനാൽ ഷരീഫ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.