കൂട്ടിക്കൽ: പ്രളയബാധിത മേഖലകളിലെ ജനങ്ങളുടെ ബാങ്ക് വായ്പയിന്മേലുള്ള ജപ്തി നടപടി ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ബാങ്ക് ഏന്തയാൻ ശാഖക്ക് മുന്നിൽ ധർണ നടത്തി. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റി അംഗം മിനി കെ. ഫിലിപ് ധർണ ഉദ്ഘാടനം ചെയ്തു. പ്രളയ ദുരിതബാധിതരുടെ അതിജീവനക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ധർണ സംഘടിപ്പിച്ചത്. ഉരുൾപൊട്ടലും പ്രളയവും മൂലം കൃഷിയും ഉപജീവനമാർഗങ്ങളും വീടും നഷ്ടപ്പെട്ട് വാടകവീടുകളിലും ക്യാമ്പുകളിലും ദുരിതപൂർണമായ ജീവിതം നയിക്കുന്ന ജങ്ങളുടെ മേൽ ബാങ്കുകൾ നടത്തുന്ന ജപ്തി നീക്കം അങ്ങേയറ്റം ക്രൂരവും നിന്ദ്യവുമാണെന്ന് അവർ പറഞ്ഞു. അതിജീവനക്കൂട്ടായ്മ ചെയർമാൻ പി.പി. അനുജൻ അധ്യക്ഷതവഹിച്ചു. ഗോപി മാടപ്പാട്ട്, വി.പി. കൊച്ചുമോൻ, ശശികുമാർ, ജനറൽ കൺവീനർ, ബെന്നി ദേവസ്യ എന്നിവർ സംസാരിച്ചു. KTLWBL Darna ജപ്തി നടപടി ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ബാങ്ക് ഏന്തയാൻ ശാഖക്ക് മുന്നിൽ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.