കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചൊവ്വാഴ്ച മുതല്‍ സഭ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരും. ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കും. കാതോലിക്ക ബാവ ചുമതലയേറ്റശേഷമുള്ള ആദ്യസുന്നഹദോസാണ്. ശനിയാഴ്ച സമാപിക്കും. 25ന് മലങ്കര അസോസിയേഷന്‍ കോലഞ്ചേരിയില്‍ ചേരുന്ന പശ്ചാത്തലത്തില്‍ സുന്നഹദോസിന് പ്രാധാന്യമുണ്ട്. അസോസിയേഷനില്‍ തെരഞ്ഞെടുക്കപ്പെടുന്ന മെത്രാപ്പോലീത്ത സ്ഥാനാർഥികളെ അംഗീകരിക്കേണ്ടത് ഈ സുന്നഹദോസ് യോഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.