കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് മിനി സിവിൽ സ്​റ്റേഷൻ നിർമാണം തുടങ്ങി

കോട്ടയം: കടപ്ലാമറ്റം പഞ്ചായത്തിലെ സർക്കാർ സ്ഥാപനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുക എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. പഞ്ചായത്ത് മിനി സിവിൽ സ്​റ്റേഷൻ നിർമാണ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. പഞ്ചായത്ത് ഓഫിസ് അടക്കമുള്ള വിവിധ സർക്കാർ ഓഫിസുകൾ ഒരുമിച്ച് മിനി സിവിൽ സ്​റ്റേഷനിൽ പ്രവർത്തിക്കുമ്പോൾ സാധാരണക്കാർക്ക് ലഭിക്കേണ്ട രേഖകളും അനുമതികളുമെല്ലാം സമയബന്ധിതമായി നൽകാൻ കഴിയുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷതവഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, കടപ്ലാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലളിത മോഹൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആൻസി സഖറിയാസ്, ബിൻസി സാവിയോ, സച്ചിൻ സദാശിവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജീന സിറിയക്, സിൻസി മാത്യു , തദ്ദേശ ഭരണ വകുപ്പ് ജോ.ഡയറക്ടർ ഇൻ ചാർജ് ബിനു ജോൺ, പഞ്ചായത്ത്​ അംഗങ്ങളായ ജാൻസി ജോർജ്, കെ.ആർ. ശശിധരൻ നായർ, ജോസ് കൊട്ടിയംപുരയിടം, ജയ്മോൾ റോബർട്ട്, ബീന തോമസ്, പ്രവീൺ പ്രഭാകർ , മത്തായി മാത്യു, ത്രേസ്യാമ്മ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. കടപ്ലാമറ്റം സെന്‍റ് മേരീസ് പള്ളി വിട്ടുനൽകിയ 25 സെന്‍റ് സ്ഥലത്ത് 16​,000 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളിലായാണ് മിനി സിവിൽ സ്​റ്റേഷൻ നിർമിക്കുന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച മൂന്നുകോടി ഉപയോഗിച്ചാണ് നിർമാണം. പഞ്ചായത്ത് സമുച്ചയം, വില്ലേജ് ഓഫിസ്, കൃഷിഭവൻ, ഹോമിയോ ആശുപത്രി, വി.ഇ.ഒ ഓഫിസ്, കുടുംബശ്രീ ഓഫിസ്, എൽ.എസ് ജി.ഡി ഓഫിസ് എന്നിവയാണ് സിവിൽ സ്​റ്റേഷനിൽ പ്രവർത്തിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.