ഭൂമിക്കടിയിൽനിന്ന് മുഴക്കം; നെടുംകുന്നം നിവാസികൾ പരിഭ്രാന്തിയിൽ

നെടുംകുന്നം: ഭൂമിക്കടിയിൽനിന്ന് ഉണ്ടായ പ്രകമ്പനത്തിൽ പരിഭ്രാന്തരായി നെടുംകുന്നം നിവാസികൾ. ഞായറാഴ്ച വൈകീട്ട് 5.24നാണ് ഭൂമികുലുക്കത്തിന് സമാനമായി ഭൂമിക്കടിയിൽനിന്ന് മുഴക്കം കേട്ടത്. ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന മുഴക്കത്തിൽ വീടുകളിലെ പാത്രങ്ങൾ താഴെ വീഴുകയും കാലിന് തരിപ്പ് അനുഭവപ്പെടുകയും ചെയ്തതായി പ്രദേശവാസികൾ പറഞ്ഞു. കാവുംനട, മാന്തുരുത്തി, മൈലാടി, ചേലക്കൊമ്പ് നെടുമണ്ണി, കുന്നിക്കാട്, ഇടവെട്ടാൽ, കറുകച്ചാൽ, പനയമ്പാല, കുളത്തൂർ മൂഴി, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മുഴക്കം അനുഭവപ്പെട്ടു. ഭൂമികുലുക്കമാണോയെന്ന്​ ​സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. റവന്യൂ അധികൃതർ പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.