ചങ്ങനാശ്ശേരി: കെ-റെയില്‍ വിഷയത്തിൽ ഗവര്‍ണറെക്കൊണ്ട് സർക്കാർ അസത്യം പറയിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജുല്‍ മാക്കുറ്റി. കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റി മാടപ്പള്ളി തെങ്ങണയില്‍ നടന്ന സില്‍വര്‍ ലൈന്‍ ഡി.പി.ആര്‍ കത്തിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ-റെയില്‍ ഹരിത പദ്ധതിയാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞത് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ തമ്മിലുള്ള ഒത്തുകളിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷതവഹിച്ചു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് ആന്‍റണി കുന്നുംപുറം, മണ്ഡലം പ്രസിഡന്‍റ് ബാബു കുരീത്ര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വര്‍ഗീസ് ആന്‍റണി, സൈന തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് പി.എം. ഷെഫീക്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സോബിച്ചന്‍ കണ്ണമ്പള്ളി, എം.എ. സജാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിന്‍സണ്‍ മാത്യു, രമ്യ റോയി, അന്നമ്മ സാജന്‍, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, സമരസമിതി നേതാക്കളായ കെ.എന്‍. രാജന്‍, കെ.എസ്. ശശികല, ഡി. സുരേഷ്, ജയിസ് പഴയചിറ, ടി.ജെ. ജോണികുട്ടി, സെലിന്‍ ബാബു, ജിജി ഇയ്യാലില്‍, ജോണികുട്ടി പുന്നശ്ശേരി, അപ്പിച്ചന്‍ എഴുത്തുപള്ളി, എ.എന്‍. നിഷാദ്, ജോസ് കൊല്ലംപറമ്പില്‍, സി.എസ്. രമേശ്, ബേബിച്ചന്‍ അഞ്ചേക്കര, സാജന്‍ കൊരണ്ടിത്തറ, ലിജി ബാബു എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ മാര്‍ച്ച് ഏഴുവരെ എല്ലാ യൂനിറ്റുകളിലും പ്രതിഷേധ ജ്വാലകള്‍ സംഘടിപ്പിക്കുമെന്ന് ജനകീയ സമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അറിയിച്ചു. KTL CHR 1 k rail കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി നടത്തിയ സില്‍വര്‍ ലൈന്‍ ഡി.പി.ആര്‍ കത്തിക്കല്‍ പരിപാടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.